മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തായ ജെറിന് ആണ് മഞ്ജരിയുടെ വരന്. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക.
ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം. പത്തനംതിട്ട സ്വദേശിയാണ് ജെറിന്. മസ്ക്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര് മാനേജറാണ് ജെറിന് ഇപ്പോള്‍. 2004 ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ ‘താനെ തമ്പുരു..’ എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
സത്യന് അന്തിക്കാട് ചിത്രമായ ‘അച്ചുവിന്റെ അമ്മ’യിലൂടെ ഇളയരാജയ്ക്കൊപ്പവും മഞ്ജരി പ്രവര്‍ത്തിച്ചു.
അരങ്ങേറ്റം മുതല്‍, രമേഷ് നാരായണന്, ഇളയരാജ, എം.ജി. രാധാകൃഷ്ണന്, കൈതപ്രം വിശ്വനാഥന്, വിദ്യാസാഗര്‍, എം. ജയചന്ദ്രന്, ഔസേപ്പച്ചന്, മോഹന്‍ സിത്താര, പരേതരായ രവീന്ദ്രന് മാസ്റ്റര്‍, ജോണ്സണ് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്.