മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കര്‍. സിനിമയില്‍ മാത്രമല്ല സീരിയയിലും താരമായിരുന്നു നടി. എന്നാല്‍ കുറച്ചുനാളുകളായി നടി വെള്ളിത്തിരയില്‍ നിന്ന് പുറത്താണ്. നടിയെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ തന്റെ ജീവതത്തെക്കുറിച്ച് മനസ്സുതുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ.
തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകള്‍തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുകയാണ് ഐശ്വര്യ. സിനിമകള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
also read: നയന്‍താര- വിഘ്നേഷ് വിവാഹം; കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന് പരാതി
1994ല്‍ തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം നടന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്.’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്മാര്ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള് കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ട്’- എന്നും ഐശ്വര്യ തുറന്നടിച്ചു.