അച്ഛനും അമ്മയുമാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സീരിയൽ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചന്ദ്രാ ലക്ഷ്മണാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘ഞങ്ങളുടെ ജീവിതത്തിന്റെ ഈ മനോഹരമായ ഘട്ടത്തിൽ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി പറയുന്നു.
വീട്ടുജോലിക്കിടെ പാട്ടുപാടി പെണ്കുട്ടി, വൈറലായി വീഡിയോ, അഭിനന്ദനപ്രവാഹം
ഞങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്നു. എല്ലാവരോടും ഈ സന്തോഷ വാർത്ത പങ്കുവെയ്ക്കുന്നു.’ ചന്ദ്ര ലക്ഷ്മൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുടുംബസമേതം ഈ വിവരം പ്രേക്ഷകരോട് പറയണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇരുവരുടേയും മാതാപിതാക്കൾ കൊച്ചിയിൽ ഇല്ലാത്തതിനാൽ അതു സാധ്യമായില്ല.
2021 നവംബർ 11-ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. സീരിയലിൽ ഒരിമിച്ചു അഭിനയിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. നിരവധി പേർ താരങ്ങൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നു.
‘‘ഞങ്ങളുടെ വിവാഹവിശേഷം അറിഞ്ഞതു മുതൽ കുടുംബാംഗങ്ങൾ നൽകുന്നതു പോലെയുള്ള പിന്തുണയും സ്നേഹവുമാണ് ടോഷ് ഷോർട്സിന്റെ പ്രേക്ഷകർ നൽകിയിട്ടുള്ളത്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് വളരെയേറ വേണ്ടപ്പെട്ടവരാണ്. ഈ വിശേഷം നിങ്ങളോട് തീർച്ചയായും പങ്കുവയ്ക്കേണ്ടതുണ്ട്. അതായത് ഞാനും ചന്തുവും അച്ഛനും അമ്മയും ആകാൻ പോകുന്നു. അതാണ് നിങ്ങളോട് പറയാനുള്ള വിശേഷം’’– ടോഷ് പറഞ്ഞു.