വീട്ടിലെ ജോലികള്‍ക്കിടയില്‍ പാട്ടു പാടി സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു പെണ്‍കുട്ടി. ശാലിനി ഡുബെയ് എന്ന പെണ്‍കുട്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ജാര്‍ഖണ്ഡ് സ്വദേശിനിയാണ് ശാലിനി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ലൈക്കുകള്‍ വാരിക്കൂട്ടുകയാണ് ഇപ്പോള്‍. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. കോക്ക് സ്റ്റുഡിയോ സീസണ് 14-ലെ ‘പസൂരി’ എന്ന പാട്ടാണ് ശാലിനിയുടെ ഏറ്റവും ശ്രദ്ധേയമായ ഗാനം. രണ്ടു കോടിയാളുകളാണ് ആ പാട്ട് കേട്ടത്. 30 ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു.
also read: പശുവിന്റെ ചവിട്ടേറ്റു, വയോധികന് ദാരുണാന്ത്യം
നിലം അടിച്ചു വാരുന്നതിനിടയില്‍, അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയില്‍, ഉള്ളി അരിയുന്നതിനിടയില്‍, ചപ്പാത്തി പരത്തുന്നതിനിടയില്‍, പരിപ്പ് കുക്കറില്‍ വേവിക്കുന്നതിനിടയില്‍ എല്ലാം ശാലിനി പാട്ടുപാടും. അതും മനോഹരമായ പാട്ടുകള്‍.
ഇതെല്ലാം സഹോദരി ശ്രേയ വീഡിയോയില്‍ പകര്‍ത്തും. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്യും. ഒരുപാട് ആസ്വദിച്ചാണ് ശാലിനി അടുക്കളയില്‍ പാടുന്നത്. എന്തുകൊണ്ടാണ് അടുക്കള തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അതാണ് ഇഷ്ടമെന്നാണ് ശാലിനിയുടെ മറുപടി.