മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി സിനിമാതാരങ്ങളാണ് ഭാവനയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം ആശംസകള്‍ കുറിച്ചത്. ഭാവന തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്നും എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ് പോസ്റ്റ്. ഭാവനയ്ക്കൊപ്പമുള്ള മനോഹരമായ ചിരിപ്പടവും താരം പങ്കുവെച്ചിട്ടുണ്ട്.
also read: ദേഹാസ്വാസ്ഥ്യം, സിപിഎം നേതാവ് കുഴഞ്ഞു വീണു മരിച്ചു
ഹാപ്പി ബര്‍ത്ത്ഡേ മൈ ബ്യൂട്ടിഫുള്‍ സോള്‍, ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു മറ്റെന്തിനേക്കാളേറെ- മഞ്ജു കുറിച്ചു. മഞ്ജു മാത്രമല്ല നിരവധി താരങ്ങള്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഭാവനയുടെ അടുത്ത സുഹൃത്തായ മൃദുല മുരളിയും ശില്പബാലയുമെല്ലാം ആശംസ അറിയിച്ചിട്ടുണ്ട്.
ലോകത്ത് എവിടെയെങ്കിലും ഒരു മൃഗത്തിന് മുറിവേറ്റാല്‍ ദിവസങ്ങളോളം ഇരുന്ന് കരയുന്ന മൃഗസ്നേഹിയാണ് ഭാവനയെന്നും ഗോസിപ്പ് ഉള്‍പ്പടെ സൂര്യന് താഴെയുള്ളതെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നുമാണ് മൃദുല കുറിച്ചത്.