കൊച്ചി: സിനിമ ചിത്രീകരണത്തിനിടയില്‍ നടന് വിഷ്ണു ഉണ്ണികൃഷ്ണന് വിളക്കിലെ എണ്ണവീണ് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. നടന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ തന്റെ പരുക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് വിഷ്ണു.
ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ട. തനിക്ക് സാരമായ പരുക്കുകള്‍ ഒന്നും തന്നെയില്ല. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കേട്ട് ആരും ഭയപ്പെടേണ്ടതില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം താന്‍ തിരിച്ചെത്തുമെന്ന് വിഷ്ണു പറഞ്ഞു.
also read: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഓട്ടോറിക്ഷ മറിഞ്ഞ് എംഎന്‍ കാരശ്ശേരിക്ക് പരിക്ക്
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:
സേ നോ ടു പ്ലാസ്റ്റിക്. പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ… പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
‘വെടിക്കെട്ട് ‘ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്നേഹം.