തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 52- മത് ചലച്ചിത്ര പുരസ്കരമാണ് പ്രഖ്യാപിച്ചത്. ‘ആര്‍ക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന് മികച്ച് സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് ‘ആവാസവ്യൂഹമാണ് മികച്ച ചിത്രം.
also read: കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മികച്ച രണ്ടാമത്തെ ചിത്രം -ചവിട്ട്, നിഷി ദ്ധോ, സ്വഭാവനടി – ഉണ്ണിമായ (ജോജി ), ജനപ്രിയ ചിത്രം – ഹൃദ്ദയം, നവാഗത സംവിധായകന് കൃഷ്ണേന്ദു കലേഷ്, സംഗീത സംവിധായകന് ഗാനങ്ങള്‍ ഹെഷം അബ്ദുള്‍ വഹാബ്, തിരക്കഥ – ശ്യാം പുഷ്കരന്, ഛായാ ഗ്രാഹകന് – മധു നീലകണ്ഠന്, ഛായാ ഗ്രാഹകന് – മധു നീലകണ്ഠന്, മികച്ച ബാലതാരം ആണ് – മാസ്റ്റര്‍ ആദിത്യന്. മികച്ച ഗായകന്- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)