കൊച്ചി: 50 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ജനഗണമന എന്ന മലയാള ചിത്രം. ഇതിനിടെ ചിത്രത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. മട്ടാഞ്ചേരി മാഫിയ ‘ജന ഗണ മന’ എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമയിറക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ട് എന്നും അതില്‍ ഏറെ പ്രയാസവും പ്രശ്നങ്ങളുമുണ്ട് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ വിവാദ പരാമര്‍ശം.
”കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. പക്ഷെ വിഷമിച്ചിട്ടെന്തുകാര്യം. മലയാളത്തില്‍ എത്ര നിര്‍മ്മാതാക്കള്‍ പണമിറക്കാന്‍ തയ്യാറാണ്? ആരും ഇല്ല. കാരണം നമ്മുടെ നിര്‍മ്മാതാക്കളുടെ കയ്യില്‍ പണമില്ല. നമ്മുടെ ഇടയില്‍ നല്ല സംരംഭകരില്ല. അപ്പുറത്തോ, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപയാണ് കുമിഞ്ഞ് കൂടുന്നത്. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇതിനെ തടയാനുള്ള വഴി.’സന്ദീപ് വാര്യര്‍ പറഞ്ഞു.