വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് . ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ പെരുന്നാള്‍ ആശംസ.
”എല്ലാവര്ക്കും ഈദ് ആശംസകള്‍,” ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടന്തന്നെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. താരത്തിന്റെയും കുടുംബത്തിന്റെയും പെരുന്നാള്‍ ചിത്രം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
നടന്മാരും ദുല്‍ഖറിന്റെ അടുത്ത സുഹൃത്തുക്കളുമായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി, ഡിജെ ശേഖര്‍ മേനോന് എന്നിവരും ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.