പുതിയ ആഡംബര കാറുകൾ മാറി മാറി വാങ്ങാൻ പണമില്ലെന്നും താൻ സൽമാൻ ഖാനല്ലെന്നും പറഞ്ഞ രാഖി സാവന്തിന് 50 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്സ്1 കാർ വാങ്ങി നൽകി സുഹൃത്തുക്കൾ.
ഇപ്പോഴുള്ള കാറിൽ തൃപ്തയാണെന്നും ആഡംബര കാർ വാങ്ങാൻ പണമില്ലെന്നും അടുത്തിടെ മാധ്യമങ്ങളോടാണ് താരം പറഞ്ഞത്. ഒരു കാർ ഷോറൂമിന് മുന്നിൽ താരത്തെ കണ്ട മാധ്യമപ്രവർത്തകർ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ എന്നു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
പിന്നാലെ സുഹൃത്തുക്കളായ ആദിൽ ഖാൻ ദുരാനിയും ഷെല്ലി ലാദറും ചേർന്ന് രാഖിയ്ക്ക് ബിഎംഡബ്ല്യൂ സമ്മാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സ്നേഹ സമ്മാനത്തെക്കുറിച്ച് താരം തന്നെയാണ് വെളിപ്പെടുത്തിയത്.