പ്രിയ സഹോദരന് കണ്ണീരോടെ വിട നല്കി നടി ബിന്ദു പണിക്കര്‍. കഴിഞ്ഞ ദിവസമാണ് ബിന്ദു പണിക്കരുടെ സഹോദരന് എം. ബാബുരാജ് അന്തരിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തായിരുന്നു സംസ്കാരം. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു ബാബുരാജ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വരാപ്പുഴ പാലത്തില്‍ വച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
also read: പാഠപുസ്തകത്തിലെ പ്രതിജ്ഞയില്‍ തെറ്റ്, ചൂണ്ടിക്കാട്ടി മൂന്നാംക്ലാസ്സുകാരന്‍
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാബുരാജിനെ ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് ബാബുരാജ് മരണത്തിന് കീഴടങ്ങിയത്. വടകര ദാമോദര പണിക്കരുടെയും നീനാമ്മയുടെയും മകനാണ്.
ഭാര്യ സ്മിതാ പി. നായര്‍, സംഗീതാധ്യാപികയാണ്. മകന് ശബരിനാഥ്.