പുട്ടിനെക്കുറിച്ച് ഒരു മിടുക്കന് എഴുതിയ കുറിപ്പായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നത്. രസകരമായി എഴുതിയ കുറിപ്പിന്റെ ഉടമയെ കണ്ടെത്തി ചിത്രം സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്.
മുക്കം സ്വദേശിയായ മൂന്നാം ക്ലാസുകാരന് ജെയ്സ് ജോസഫിന്റെ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. തീരെ ഇഷ്ടമില്ലാത്ത ഭക്ഷണത്തെ കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോഴാണ് ജെയ്സ് പുട്ടിനെക്കുറിച്ച് എഴുതിയത്.
also read: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നുവെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നുമായിരുന്നു കുഞ്ഞുവിരുതന്റെ എഴുത്ത്. പുട്ട് കഥയെഴുതിയ ആ സൂപ്പര്‍ താരം ഇതാ എന്ന കുറിപ്പോടെയാണ് ഇപ്പോള്‍ ഉണ്ണിമുകുന്ദന് ജെയ്സിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മുക്കംകാരായ സോജിയുെടയും ദിയയുടെയും മകനാണ് ജെയിസ്.
‘ കേരളീയ ഭക്ഷണമാണ് പുട്ട്. അരി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കാന്‍ എളുപ്പമായത് കൊണ്ട് തന്നെ എന്റെ അമ്മ എന്നും രാവിലെ അതാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ പുട്ട് പാറ പോലെ കട്ടിയാകുമെന്നും അതോടെ വേറെന്തെങ്കിലും ഉണ്ടാക്കി തരാന്‍ താന്‍ ആവശ്യപ്പെടുമെന്നും കുഞ്ഞ് ജെയ്സ് എഴുതുന്നു. അമ്മ വേറെ ഉണ്ടാക്കാതെ വരുമ്പോ വഴക്കാകുമെന്നും താന്‍ കരയുമെന്നും ജെയ്സ് കുറിക്കുന്നു. പുട്ട് ബന്ധങ്ങളെ തകര്ക്കുന്നുവെന്നെഴുതിയാണ് ജെയ്സ് കുറിപ്പ് അവസാനിപ്പിച്ചത്.