കൊച്ചി: താന്‍ നേരിട്ട അതിക്രമത്തിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. സിനിമയിലെ സ്ത്രീ സുഹൃത്തുക്കള്‍ തനിക്ക് അത്യന്താപേക്ഷിതമാണെന്നും താനുമായി എല്ലാ ദിവസവും സംസാരിക്കുന്ന നിരവധി പേരുണ്ടെന്നും ഭാവന പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആഷിഖ് അബു, അനൂപ് മേനോന്, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങിയവര്‍ തന്നെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ഭാവന പറഞ്ഞു.
also read: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം, ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്പ ബാല, ഷഫ്ന എന്നിവരോട് ഞാന്‍ ദിവസവും സംസാരിക്കാറുണ്ടെന്നും മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ, കനി കുസൃതി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ലിസി പ്രിയദര്ശന് എന്നിവരും പിന്തുണയ്ക്കുന്നവരാണെന്നും ഭാവന പറഞ്ഞു.
അഭിമുഖത്തില്‍ ഭാവന പറഞ്ഞത്:
”സിനിമയിലെ സ്ത്രീ സുഹൃത്തുക്കള്‍ എനിക്ക് അത്യന്താപേക്ഷിതമാണ്. ഞാന്‍ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്പ ബാല, ഷഫ്ന എന്നിവരോട് ഞാന്‍ ദിവസവും സംസാരിക്കുന്നവരാണ്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവരെ പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുന്ന പലരുമുണ്ട്.” ”അഞ്ജലി മേനോനും ദീദി ദാമോദരനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പിന്തുണ നല്കിയവരാണ്. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ, കനി കുസൃതി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ലിസി പ്രിയദര്ശന് എന്നിവരും പിന്തുണയ്ക്കുന്നവരാണ്. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്നോടൊപ്പം നിന്നിട്ടുണ്ട്. എനിക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ നടിമാര്‍ക്ക് അവസരങ്ങള്‍ നല്‍കാത്തത് വളരെ വേദനാജനകമാണ്.”