കൊച്ചി: ടൊവീനോ തോമസ് ചിത്രം തല്ലുമാലയുടെ ഷൂട്ടിംഗ് സെറ്റിൽ വൻസംഘർഷം. മാലിന്യം ഉപേക്ഷിക്കുന്നതും വാഹനം പാർക്ക് ചെയ്യുന്നതുമായും ബന്ധപ്പെട്ട് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈൻ ടോം ചാക്കോ തല്ലി എന്ന ആരോപണമുയർന്നതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്.
എച്ച്എംഡി മാപ്പിളാസ് ഗോഡൗണിൽ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവെയാണ് സംഭവം. മാലിന്യം ഇടുന്നതും പൊതുനിരത്തിൽ വണ്ടി പാർക്ക് ചെയ്യുന്നതും നാട്ടുകാർ ചോദ്യം ചെയ്തുവെന്നും തുടർന്ന് ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകും ഷൈനും ചേർന്ന് വാക്കേറ്റം നടത്തിയെന്നുമാണ് ആരോപണം.
തർക്കത്തിനിടയിക്ക് ടൊവീനോയും ഇടപെട്ടെങ്കിലും രംഗം വഷളായി. ഇതോടെ സ്ഥലത്ത് നിയന്ത്രിക്കാനാകാത്ത സംഘർഷാവസ്ഥ ഉണ്ടായതോടെ പോലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കി.