മകളുടെ വിവാഹം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു നടന് മേള രഘുവിന്റെ വിയോഗം. ഇത് മകള്‍ ശില്‍പ്പയെയും ബന്ധുക്കളെയും എല്ലാം ഒരുപോലെ തളര്‍ത്തിയിരുന്നു. രഘുവിന്റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റംബര്‍ 12നായിരുന്നു വിവാഹം.
വിവാഹഫോട്ടോയില്‍ അച്ഛന് കൂടെ ഇല്ലാത്തതിന്റെ സങ്കടം ശില്പയ്ക്കും അമ്മ ശ്യാമളയ്ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛനെ കൂടി ചേര്‍ത്തുനിര്‍ത്തിയുള്ള തന്റെ വിവാഹഫോട്ടോ സമ്മാനമായി നല്‍കിയിരിക്കുകയാണ് ശില്പ.
also read: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്ക്കാന് കഞ്ചാവുമായി വന്ന യുവാക്കള്‍ പിടിയില്‍
ശില്പ ശശിധര്‍ പങ്കുവച്ച വിഡിയോ പ്രേക്ഷകരുടെ മനസ് നിറയ്ക്കുകയാണ്. ‘എല്ലാ ചിത്രങ്ങള്‍ക്കും ഒരു കഥ പറയാനുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ശില്പ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സര്‍പ്രൈസ് ആയി ഈ ഫോട്ടോഫ്രെയിം തുറക്കുന്നതും അത് കണ്ട് ശില്പയുടെ അമ്മ ശ്യാമള ചിരിക്കുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അജില ജാനീഷ് (കളര്‍ പെന്‍സില്‍സ്) ആണ് മേള രഘുവിന്റെ ചിത്രം ചേര്‍ത്തുവച്ചുകൊണ്ട് ശില്പയുടെ വിവാഹ ചിത്രം ഒരുക്കിയത്. ഇതേ കുറിച്ച് അജില കുറിച്ച വാക്കുകളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായി.
കുറിപ്പിന്റെ പൂര്‍ണരൂപം
രഘു ചേട്ടന്റെ മകള്‍ ശില്പ ആയിരുന്നു എന്നെ contact ചെയ്തത്. ആര്‍ക്കും പെട്ടന്ന് മറക്കാന്‍ കഴിയാത്ത ഒരു മുഖം തന്നെയാണ് അദ്ദേഹത്തിന്റേത്. 1980 ലെ ‘ മേള ‘ എന്ന സിനിമയിലെ നായകനായിരുന്നു രഘു ചേട്ടന്.
അന്ന് ആ സിനിമയില്‍ മമ്മുക്ക സഹനടന്‍ ആയിരുന്നു. ഒരിക്കല്‍ സര്‍ക്കസ് കാണാന്‍ എത്തിയ നടന് ശ്രീനിവാസന് അദ്ദേഹത്തെ കാണുകയും, സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു. പിന്നീട് മേള എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. പിന്നീട് 31 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. അവസാനമായി അദ്ദേഹം ലാലേട്ടനൊപ്പം ദൃശ്യം എന്ന സിനിമയില്‍ ഹോട്ടല്‍ ജീവനക്കാരനായി നല്ലൊരു വേഷം ചെയ്തു ശ്രദ്ധ നേടിയിരുന്നു.
അദ്ദേഹത്തിന്റെ മകള്‍ എനിക്ക് എഴുതിയ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു ..
‘ഇത് എന്റെ അച്ഛന്റെ ഫോട്ടോ ആണ് പേര് മേള രഘു (ശശിധരന്)… കഴിഞ്ഞ മെയ് 3 ന് ആണ് അച്ഛന് മരണം അടയുന്നത്. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം. പക്ഷെ അതിനു കാത്ത് നില്‍ക്കാതെ അച്ഛന് പോയി. ഏപ്രില്‍ 25 ന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. പക്ഷെ ഏപ്രില്‍ 16 ന് അച്ഛന് hypoglycemia ആയി അഡ്മിറ്റ് ആയി… മരിക്കുന്ന സമയം വരെ ആള് coma stageല്‍ ആയിരുന്നു… ഒന്ന് മിണ്ടാന്‍ പോലും കഴിഞ്ഞില്ല. അച്ഛന് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ കല്യാണം വരെ മാറ്റി വെച്ചു… പക്ഷെ അച്ഛന് തിരികെ വന്നില്ല. അച്ഛന്റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റബര്‍ 12 ന് ആയിരുന്നു വിവാഹം …. അച്ചന് അന്ന് ഇടാന്‍ വാങ്ങിച്ച മുണ്ടിന്റെയും ഷര്‍ട്ടിന്റെയും പടം കൂടി അയച്ചു തരാം അത് ഇട്ട് കാണാന്‍ പറ്റിയില്ല, അതാണ്.
ഒരു പക്ഷെ അച്ഛന് ഇല്ലാത്തതുകൊണ്ടാവാം ഫോട്ടോയില്‍ അമ്മ ചിരിക്കാത്തത്. ഈ ഫോട്ടോയില്‍ അച്ഛനെ ചേര്‍ത്തതു കണ്ടാല്‍ അമ്മയുടെ മുഖത്ത് പഴയ ആ ഒരു ചിരി കാണാന്‍ കഴിയും.
അമ്മയുടെ പിറന്നാള്‍ വരുന്നത് മാര്‍ച്ച് 2 ന് ആണ് ആ സമയത്ത് എനിക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വിലമതിക്കുന്ന gift ആകും ഇത്’