സമൂഹമാധ്യമങ്ങളില്‍ ആഘോഷമായിരുന്നു കച്ചാ ബദാം പാട്ട്. ഇതിലൂടെ പാട്ടിന്റെ സൃഷ്ടാവ് ഭൂപന്‍ ഭട്യാകറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് ഭൂപന്‍ ഭട്യാകര്‍ ഇപ്പോള്‍. ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസമാണ് അപകടം. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ വാങ്ങിയ കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവം.ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്.
also read: വളര്‍ത്തുനായയെ തനിച്ചാക്കിയില്ല, യുക്രൈനില്‍ നിന്നും നാട്ടിലേക്ക് ആര്യ വരും സെറയ്ക്കൊപ്പം
ബദാം വില്പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടുന്നത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങിയിരുന്നത്. എന്നാല്‍ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ പാട്ട് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടതോടെയാണ് വൈറലാകുന്നത്.
തുടര്‍ന്ന് ഇത് തന്റെ വരികളാണെന്ന് അവകാശപ്പെട്ട് ഭൂപന്‍ രംഗത്തെത്തിയിരുന്നു. പിന്നീടങ്ങോട്ട് ഭൂപന്‍ വിചാരിക്കാത്തത്ര ഉയരങ്ങളിലേക്കെത്തുകയായിരുന്നു.’കചാ ബദാം’ എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായി തുടരമ്പോള്‍ തന്നെ പുതിയ പ്രഖ്യാപനവുമായി ഭൂപന്‍ ഭട്യാകര്‍ രംഗത്തുവന്നിരുന്നു. താന്‍ ബദാം വില്‍പ്പന നിര്‍ത്തുകയാണെന്നും ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നുമാണ് ഭൂപന്‍ വ്യക്തമാക്കിയത്.