അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ് അർജുൻ സോമശേഖർ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് കുട്ടി കുറുമ്പി കടന്നു വന്നിട്ട് അധിക കാലമായില്ല. മകളുടെ വിശേഷങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
എത്ര ഇരുട്ടായാലും സൂര്യൻ വീണ്ടും ഉദിക്കും; വൈറൽ ചിത്രങ്ങളുമായി വീണ്ടും മഞ്ജുവാര്യർ
ഇപ്പോഴിതാ കുഞ്ഞാവ ജനിച്ചതിന് ശേഷമുള്ള ആദ്യത്ത പൊങ്കാലയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് സൗഭാഗ്യ. ‘സുദർശനയുടെ ആദ്യത്തെ പൊങ്കാല’ എന്ന കുറിപ്പോടെയാണ് താരം ഈ യുട്യൂബ് വിഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
സൗഭാഗ്യയും കുടുംബവും വീട്ടിൽ പൊങ്കാല ഒരുക്കുന്ന വിഡിയോയിൽ കുഞ്ഞു സുദർശനയേയും കാണാം. സുദർശന സുന്ദരിക്കുട്ടിയായിട്ടുണ്ടെന്നും കാണാൻ സൗഭാഗ്യയുടെ അച്ഛനെ പോലെയാണെന്നുമൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. താരങ്ങളോടും കുഞ്ഞാവയോടുമുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിയോയ്ക്ക് താഴെയുള്ള കന്റുകളിൽ.