മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ പുതിയ സിനിമയായ ആയിഷയുടെ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുകയാണ്. ഷൂട്ടിനിടെ വെളുത്ത ടീഷർട്ടും ചാരനിറത്തിലുള്ള ജാക്കറ്റുമണിഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
എത്ര ഇരുട്ടായാലും സൂര്യൻ വീണ്ടും ഉദിക്കും എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവാര്യർ ഫേസ് ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മഞ്ജുവിന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.മഞ്ജുവിന്റെ സ്റ്റൈലിഷ് ചിരി ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനമാണെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.