മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കായി 38.5 കോടി രൂപയുടെ ആസ്തികൾ എഴുതിവെച്ച് ഭർത്താവ് രാജ് കുന്ദ്ര. മുംബൈ, ജുഹുവിലെ ഓഷ്യൻ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റും ഉൾപ്പടെയുള്ളവയാണ് ശിൽപയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.
ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ. ജനുവരി 24ന് നടന്ന രജിസ്ട്രേഷൻ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നീലച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. നടി ഷെർലിൻ ചോപ്ര അടക്കമുള്ളവരുടെ പരാതിയിലായിരുന്നു അറസ്റ്റ്. രണ്ടു മാസത്തെ ജയിൽ വാസത്തിന് ശേഷം കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെ ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് സ്വത്ത് കൈമാറ്റം നടന്നിരിക്കുന്നത്.