വീണ്ടും മലയാളിയെ തേടിയെത്തി ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി പ്രവാസിക്ക് 44.75 കോടി രൂപ (2.2 കോടി ദിര്‍ഹം) സമ്മാനം. തൃശ്ശൂര്‍ അഞ്ചങ്ങാടി സ്വദേശിനിയായ ലീന ജലാലിനാണ് ബമ്പറടിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് ഹോസ്റ്റ് റിച്ചാര്‍ഡ് ആണ് ഇവരെ വിജയവിവരം വിളിച്ചറിയിച്ചത്.
ജനുവരി 27 നു വാങ്ങിയ144387 നമ്പര്‍ ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ സമ്മാനമടിച്ചത്. ലീനയും സഹപ്രവര്‍ത്തകരായ ഒമ്പതു പേരും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അബുദാബി ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍എല്‍സി എച്ച്ആര്‍ ഉദ്യോഗസ്ഥയാണ് ലീന ജലാല്‍.
also read: ആശ്വസിക്കാം; കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യമന്ത്രി
നാലു വര്‍ഷമായി ലീന ജലാല്‍ അബുദാബിയില്‍ താമസമാക്കിയിട്ട്. ‘ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ട്. എന്നാല്‍ തന്റെ പേരില്‍ ആദ്യമായിട്ടാണ് ടിക്കറ്റ് എടുക്കുന്നതെന്നും സമ്മാനം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ലീന ജലാല്‍ പറഞ്ഞു.
നറുക്കെടുപ്പില്‍ ഞങ്ങളെടുത്ത ടിക്കറ്റിന് സമ്മാനമടിച്ചു എന്ന കോള്‍ വന്നപ്പോള്‍ ആദ്യം വ്യാജമാണെന്ന് കരുതി. ദൈവത്തിന് നന്ദി, വാക്കുകള്‍ കിട്ടുന്നില്ല. വിശ്വസിക്കാന്‍ ഏറെ സമയമെടുത്തുവെന്നും’ ലീന ജലാല്‍ പറഞ്ഞു.