വിവാഹത്തിന് നേരിട്ടെത്തി ആശംസകളറിയിച്ച് ആരാധകനെ ഞെട്ടിച്ച് നടന് ആസിഫ് അലി. ആലപ്പുഴ സ്വദേശിയായ സാന്‍ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യ സമയും നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നത്. ആരാധകനായ ആസിഫ് മുഹമ്മദാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആസിഫലിയുടെയും ഭാര്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
‘വിജയ പരാജയങ്ങള്‍ ഒരു നടന് ഉണ്ടായേക്കാം. പക്ഷേ ചങ്ക് പറിച്ചെടുത്തു കാണിക്കുന്ന ആരാധകന് അത്രേം തന്നെ ആഴത്തില്‍ ആ സ്നേഹവും തിരിച്ചുകൊടുന്നുണ്ടെങ്കില് മറ്റു സന്തോഷങ്ങളുടെ കൂടെ ഭാഗവും ആവുന്നുണ്ടെങ്കില്‍ അദ്ദേഹം നല്ലൊരു നടന് ഉപരി നല്ലൊരു വ്യക്തി കൂടി ആയിരിക്കണം.’-ആരാധകനായ ആസിഫ് മുഹമ്മദിന്റെ വാക്കുകള്‍.
സാനുമായി പന്ത്രണ്ട് വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തിനില്‍ക്കുന്നതെന്നും വിവാഹവേദിയില്‍ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു.
വിവാഹച്ചടങ്ങില്‍ തുടക്കം മുതല്‍ പങ്കെടുത്ത താരം അവിടെയുള്ള ഓരോ ആളുകളോടും തന്റെ സ്നേഹം പങ്കുവച്ചാണ് യാത്രയായത്. ആസിഫ് അലിയുടെ ഈ സ്നേഹപ്രവര്ത്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നു.