ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍. ബംഗ്ലാദേശി താരം റൈമ ഇസ്ലാം ഷിമുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റൈമയെ കാണാതാവുന്നത്. തുടര്‍ന്ന് നടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടന്ന ആന്വേഷണത്തിലാണ് മൃദദേഹം കണ്ടെത്തിയത്. റൈമയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു.
also read: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍?, അവലോകന യോഗം ഇന്ന്
ധാക്കയ്ക്ക് സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നടിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെയാണെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം പരിശോധനക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടുകാര്‍ അറിയച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.