മലയാളികളുടെ പ്രിയപ്പെട്ട സിനിമ-സീരിയല്‍ താരമാണ് മനോജ് കുമാര്‍. അടുത്തിടെ തനിക്ക് ബെല്‍സ് പള്‍സി രോഗം ബാധിച്ചത് മനോജ്തന്നെ വിഡിയോയിലൂടെ പ്രേക്ഷകരോടു പങ്കുവച്ചിരുന്നു. തന്റെ മുഖം കണ്ടാല്‍ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.
യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ കണ്ട ആരാധകരൊക്കെ ഒന്നു ഞെട്ടിയിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും രോഗം ഭേദമാകുന്നെന്ന വിവരങ്ങളും ഭാര്യ ബീന ആന്റണിയും പറഞ്ഞിരുന്നു.
also read: പൊതുപരിപാടികള്‍ നിരോധിച്ചു, ഹോട്ടലുകളില്‍ പകുതി പേര് മാത്രം; കോഴിക്കോട് കടുത്ത നിയന്ത്രണം
ഇപ്പോഴിതാ തന്റെ ബെല്‍സ് പാള്‍സി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മനോജ്. നരസിംഹത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതുപോലെ എന്ന കമന്റോടെയാണ് മനോജ് ഡോ. സംഗീതിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്.
ഇതോടൊപ്പം ഡോക്ടറുടെ മറ്റു രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് മനോജ് പറയുന്നത്.