വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക പ്രയാസമാണെന്ന് മനസിലാക്കിയാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. തങ്ങള്‍ ഇരുവരും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോള്‍ താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തത് എന്ന് വിജയലക്ഷ്മി ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല, എന്തുകൊണ്ടും സംഗീതം തന്നെയാണ് നല്ലത്- വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
also read: പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു, തോട്ടില്‍ വീണ് 22കാരന് ദാരുണാന്ത്യം
ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്. അങ്ങനെ മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ എല്ലാം മറക്കുന്നത്’- വിജയലക്ഷ്മി പറഞ്ഞു.
2018 ഒക്ടോബര്‍ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം. അടുത്തിടെ വിജയലക്ഷ്മിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഗായികയും കുടുംബവും എത്തിയിരിക്കുന്നു. ഗായകന് എം.ജി അക്കാര്യം അറിയിച്ചത്.