ചെന്നൈ: 30 വര്‍ഷം മുന്‍പത്തെ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് മരിച്ച നിലയില്‍. എം.ത്യാഗരാജനെയാണ് എവിഎം സ്റ്റുഡിയോയുടെ പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയകാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം മാനഗര കാവല്‍ (1991) ന്റെ സംവിധായകനായിരുന്നു അദ്ദേഹം.
എവിഎം സ്റ്റുഡിയോയുടെ 150ാം ചിത്രമായിരുന്നു ഇത്. പ്രഭു നായകനായ വെട്രിമേല് വെട്രി എന്ന ചിത്രവും ത്യാഗരാജന് സംവിധാനം ചെയ്തെങ്കിലും വലിയ വിജയമായില്ല. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ത്യാഗരാജന് വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ശേഷമാണു സ്വതന്ത്രസംവിധായകനായത്.
Also Read: നവജാതശിശു കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍, കൊന്നതാണെന്ന് സമ്മതിച്ച് അമ്മ
എന്നാല്‍ പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കന്റീനായ ‘അമ്മ ഉണവക’ത്തില്‍ നിന്നു കുറഞ്ഞനിരക്കില്‍ ഭക്ഷണം വാങ്ങിക്കഴിച്ചാണു ജീവിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്കായിരുന്നു ജീവിതം.