പ്രണവ് അവന്റെ ഇഷ്ടത്തിന് നടക്കുന്നതിലും യാത്ര ചെയ്യുന്നതിലുമെല്ലാം തനിക്ക് സന്തോഷമുണ്ടെന്ന് നടന് മോഹന്‍ലാല്‍. മരക്കാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മകനെ കുറിച്ച് മോഹന്‍ലാല്‍ മനസ്സു തുറന്നത്.
പ്രണവിനെപ്പോലെ യാത്രകള്‍ ചെയ്ത് സ്വതന്ത്ര്യനായി നടക്കാന്‍ തനിക്കും താല്‍പ്പര്യമുണ്ടായിരുന്നു. തന്റെ ആഗ്രഹം സാധിക്കാതെ പോയി. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഞാനും ഇങ്ങനെ പോയേനെ. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നുവെന്ന് താരം പറഞ്ഞു.
Also Read: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന് മനോജ് കെ ജയനും
ഒരുപാട് യാത്ര ചെയ്യുന്നു. സ്വതന്ത്രനായി നടക്കുന്നു, അതിന്റെ സന്തോഷമുണ്ട് എനിക്ക്. ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നു. നമ്മളും ആഗ്രഹിച്ച കാര്യമാണ് ഇതൊക്കെ, വേണമെങ്കില്‍ ഒരു മുപ്പത് വര്‍ഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം’, മോഹന്‍ലാല്‍ പറഞ്ഞു.
മരക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവാണ്. കുഞ്ഞു കുഞ്ഞാലി ആയാണ് താരം ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ പ്രണവ് സിനിമ കണ്ടില്ലെന്നും താരമിപ്പോള്‍ പോര്ച്ചുഗലിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.