യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന് മനോജ് കെ ജയന്. ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയിലാണ് താരത്തിന് ഗോള്‍ഡന്‍ വിസ കിട്ടിയത്. ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണെന്ന് മനോജ് കെ ജയന് പറഞ്ഞു.
മനോജ് കെ ജയന്റെ വാക്കുകള്‍;
ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ് ❤️🙏
ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത്…ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ് 🥰🙏
യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ ❤️🙏
അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന
വേളയിൽ ,ഈ രാജ്യത്തെ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദി 😘🙏😘
മനോജ് കെ ജയന്, ഗോള്‍ഡന്‍ വിസ