അടുത്തിടെ പുറത്തിറങ്ങിയ സൂര്യ ചിത്രം ‘ജയ് ഭീം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരണ് രംഗത്തെത്തിയത്. സിനിമ കണ്ടതിന് പിന്നാലെ ‘ജയ് ഭീം’ നെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസും ട്വീറ്റ് ചെയ്തിരുന്നു.
‘ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു’ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ ട്വീറ്റ്. ഇപ്പോഴിതാ മന്ത്രി മുഹമ്മദ് റിയാസിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സൂര്യ. മന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.
താങ്കള്‍ സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്നും സൂര്യ ട്വീറ്റ് ചെയ്തു. അതേസമയം സൂര്യക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ രംഗത്ത് വന്നത്.
Thank you Sir! Glad you liked our film. https://t.co/idByr0w3Sh
— Suriya Sivakumar (@Suriya_offl) November 17, 2021
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. വിവാദങ്ങല്‍ക്കിടയിലും ചിത്രം ഐഎംഡിബി പട്ടികയില്‍ ഒന്നാമതെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.