ലോകമെമ്പാടും ശ്രദ്ധ നേടിയ മലയാളസിനിമയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവ്. ചിത്രത്തിലെ ഒരു കണ്ണിറുക്കല്‍ സീന്‍ ആണ് അടാറ് ലൗ സിനിമയ്ക്ക് ഇത്രത്തോളം ശ്രദ്ധനേടിക്കൊടുത്തത്. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളില്‍ ചിത്രം നിറയാറുണ്ട്.
പുതിയതായി എത്തിയ ട്രോള്‍ പങ്കുവച്ച് മലയാളിയോട് ‘മാപ്പ്’ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പ്ലസ്ടു ജീവിതം പതിവ് കാഴ്ചപ്പാടില്‍ തന്നെ നില്‍ക്കണം അങ്ങനെ തന്നെ ആവിഷ്കരിക്കണം എന്ന പതിവ് കാഴ്ചപ്പാട് തുടരുന്ന മലയാളിയെ വിമര്‍ശിച്ച് കൊണ്ടും പരിഹസിച്ച് കൊണ്ടുമാണ് ഒമറിന്റെ മാപ്പപേക്ഷ.
കുറിപ്പ് വായിക്കാം:
ഒരു അടാര്‍ ലവ് ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളന്മാര് വിടാതെ trending ആക്കി നിര്‍ത്തുന്നതിന് നന്ദി പറയുന്നു. പിന്നെ +2 ലൈഫ് ഇവിടത്തെ ഓഡിയന്‍സിന് ഒട്ടും റിലേയ്റ്റ് ചെയാന്‍ പറ്റിയിലാ എന്നതാണ് കൂടുതല്‍ ട്രോളിലും നിറഞ്ഞു നിന്ന വിഷയം.
BTSും BLACK PINKും Junk food’sും ഒക്കെ follow ചെയ്ത് breakup is a wake up എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. +2 ലൈഫ് എന്ന് പറഞ്ഞാല്‍ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിള്‍ ഒക്കെ ചവിട്ടി കുമാരേട്ടന്റെ കടയില്‍ നിന്ന് സര്‍ബത്തും പഫ്സും ഒക്കെ കടം വാങ്ങി കഴിച്ച് 50 പൈസ സി.ടിക്ക് തല്ല് കൂടുന്ന, എന്തിന് പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച് നില്ക്കുന്ന ആണ്പിള്ളേര് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ Iam the Sorry Aliya Iam the Sorry..മലയാളിപൊളിയാടാ