അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായിക എലിസബത്ത് തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പറയുകയാണ്. ട്യൂററ്റ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണ് ഇവര്‍ക്ക്. താന്‍ ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ എന്ന സര്‍ജറിക്ക് വിധേയയാകുന്നുവെന്ന് ഗായിക സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
ടിക്സ് ഡിസോര്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന രോഗമാണ് ട്യൂററ്റ് സിന്‍ഡ്രോം. മനഃപൂര്‍വമല്ലാതെതന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ഫെയ്സ്ബുക്കില്‍ എലിബസബത്തിന്റെ പാട്ടു കണ്ടപ്പോഴാണ് പലരും ലക്ഷണങ്ങള്‍ ശ്രദ്ധിച്ചത്.
പിന്നീടാണ് ഈ ഗായിക ട്യൂററ്റ് സിന്‍ഡ്രോം എന്ന രോഗത്തിന്റെ പിടിയിലാണെന്നു അറിഞ്ഞത്. ഇതോടെ എലിബസബത്തിനോടുള്ള സ്നേഹവും പിന്തുണയും കൂടി. വര്‍ഷങ്ങളായി ഈ അപൂര്‍വ രോഗത്തിനു ചികിത്സ തേടുകയാണ് എലിസബത്ത്. ട്യൂററ്റ് സിന്‍ഡ്രോം എന്ന അവസ്ഥ ഇപ്പോള്‍ മെഡിസിന് ഉപയോഗിച്ച് കണ്ട്രോള് ചെയ്യാന്‍ സാധിക്കാത്തതിനാലാണ് സര്‍ജറിക്ക് വിധേയയാകുന്നത്.
ഒന്‍പതു വയസ്സുള്ളപ്പോഴാണ് എലിസബത്തില്‍ ട്യൂററ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത്. ബെംഗളൂരുവിലെ നിംഹാന്‍സില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.