കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന് സിദ്ധാര്‍ഥ് ഭരതന്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടി ചികിത്സയില്‍ കഴിയുന്നത്.
‘അമ്മ സുഖമായിരിക്കുന്നു ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. പേടിക്കേണ്ട സാഹചര്യം ഒന്നുമില്ല. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി’- സിദ്ധാര്‍ഥ് കുറിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. കരള്‍ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെപിഎസി ലളിതയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്.