മലയാളികളുടെ പ്രിയ സീരിയല്‍ താരം റബേക്ക സന്തോഷും സിനിമാ സംവിധായകന് ശ്രീജിത്ത് വിജയനും വിവാഹിതരായി. സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.
5 വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഫെബ്രുവരി ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. കുഞ്ഞിക്കൂനന് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്.
എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്. തൃശൂര്‍ സ്വദേശിനിയാണ് റബേക്ക. റബേക്കയുടെ വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.