കൊച്ചി: തട്ടിപ്പുവീരന് മോന്സന് മാവുങ്കലുമായി നടന് ബാലയ്ക്ക് അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന് പ്രേം രാജ്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തില്‍ മോന്സന് ഇടപെട്ടെന്നും അഭിഭാഷകന് വെളിപ്പെടുത്തി.
മോന്‍സന്റെ കലൂരുള്ള വീട്ടില്‍ വച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നും പ്രേം രാജ് പറഞ്ഞു. മോന്‍സനെതിരെ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ബാലയ്ക്ക് വേണ്ടി അനൂപായിരുന്നു അന്ന് സംസാരിച്ചതെന്നും പ്രേം രാജ് പറഞ്ഞു.
കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നടന്നപ്പോള്‍ ബാല എത്തിയത് മോന്‍സന്റെ കാറിലായിരുന്നെന്നും പ്രേം രാജ് പറയുന്നു. അനൂപാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്. ഇരുവരുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ടെന്നും പ്രേം രാജ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കല്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും, സിനിമാക്കാരുമൊക്കെയായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മോന്‍സനൊപ്പമുള്ള പ്രമുഖരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.