തമിഴ് സീരിയല്‍ താരങ്ങളായ അഭി നവ്യയും ദീപക് കുമാറും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വര്‍ഷമായുള്ള പ്രണയമാണ് ഇപ്പോള്‍ പൂവണിയുന്നത്. വിവാഹനിശ്ചയത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് ഇവര്‍ വിശേഷം ആരാധകരെ അറിയിച്ചത്.
”ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷം. എന്റെ അവസാന ശ്വാസം വരെ നിന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാന്‍ സത്യം ചെയ്യുന്നു. ഐ ലൗവ് യു” വിഡിയോ പങ്കുവച്ച് അഭി നവ്യ കുറിച്ചു. സ്നേഹവും സന്തോഷവും കൊണ്ട് വിറച്ചു പോയ നിമിഷം എന്ന് ദീപകും കുറിച്ചു
തിരുമണം സീരിയലിലെ നവീന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദീപക് പ്രേക്ഷക ഹൃദയത്തിലേയ്ക്ക് ചേക്കേറിയത്. വാര്‍ത്താ അവതാരകയായാണു അഭി നവ്യ കരിയര്‍ തുടങ്ങിയത്. പിന്നീട് കണ്മണി എന്ന സീരിയലില്‍ സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലെ പ്രകടനം മികച്ച അഭിപ്രായം നേടിയതോടെ അഭി നവ്യയെ തേടി കൂടുതല്‍ വേഷങ്ങള്‍ എത്തുകയും അഭിനയരംഗത്ത് സജീവമാകുകയുമായിരുന്നു. ഇരുവര്‍ക്കും നിരവധി പേര് ആശംസകള്‍ നേര്‍ന്നു.