ഗുരുവായൂര്‍: നടന് മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ചയാണ് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ജീവനക്കാര്‍ക്ക് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ മൂന്നു സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്കി. അതേസമയം, മൂന്നു ഭരണ സമിതി അംഗങ്ങളും മോഹന്‍ലാല്‍ എത്തിയ സമയത്ത് കൂടെയുണ്ടായിരുന്നു. അവര്‍ എതിര്‍പ്പൊന്നും പറയാത്തത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നും ജീവനക്കാര്‍ വിശദീകരിച്ചു.