സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സിനിമാതാരമാണ് നടന് ബാല. സ്വകാര്യജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം നടന് ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടന്ന വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ബാല ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
എന്നാല്‍ ചില ഫോട്ടോയ്ക്കും വീഡിയോയ്ക്കും വന്ന കമന്റുകള്‍ ബാലയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഭാര്യ എലിസബത്തിന്റെ വിഡിയോ പങ്കുവച്ചപ്പോള്‍ കിട്ടിയത് അത്തരമൊരു കമന്റായിരുന്നു. പൊതുവേ ഇത്തരം വിമര്‍ശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല.
എന്നാല്‍ ഒരു യുവതി ചെയ്ത കമന്റിന് ചുട്ടമറുപടിയാണ് താരം നല്‍കിയത്. ‘നിങ്ങള്‍ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.’ എന്നായിരുന്നു യുവതിയുടെ കമന്റ്. യുവതിയുടെ അക്കൗണ്ടില്‍ നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തി.
‘നിങ്ങള്‍ നിങ്ങളുടെ ജീവിതം നോക്കൂ, ഞാന്‍ എന്റേത് നോക്കിക്കൊള്ളാം’.-മറുപടിയായി ബാല കുറിച്ചു. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.