കഴിഞ്ഞ ദിവസമായിരുന്നു നടന് ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വിവാഹശേഷം വധുവിന് ആഢംബരക്കാറാണ് ബാല സമ്മാനിച്ചത്. ഓഡി കാറിന്റെ താക്കോല്‍ ഭാര്യ എലിസബത്തിന് കൈമാറുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബാലയുടെ വിവാഹ വിഡിയോ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ബാലയുടെ സുഹൃത്തും ഡോക്ടറുമാണ് എലിസബത്ത്.
തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും നടന് പറഞ്ഞു.