തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ സീസണ് 3 വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ മണിക്കുട്ടന്റെ ചിത്രം വെച്ചുകൊണ്ട് വര്‍ഗ്ഗീയത പടര്ത്തുന്നുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.
ക്രിസ്ത്യാനിയായ മണിക്കുട്ടന് എന്ന തോമസ് ജയിംസിന് അഭിനന്ദനങ്ങള്‍ എന്ന് തുടങ്ങുന്ന ക്രിസ്ത്യന്‍ ലീഗ് ഫേസ്ബുക് പേജിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നത്. ബിഗ് ബോസ്സ് വിജയിയായ മണിക്കുട്ടന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ളതാണ് ഫേസ്ബുക് പോസ്റ്റ്.
വര്‍ഗ്ഗീയത പടര്‍ത്തുന്നുവെന്നാണ് ഫേസ്ബുക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പോസ്റ്റിലെ കമന്റുകളെല്ലാം തന്നെ അത്തരത്തിലാണ് സൂചിപ്പിക്കുന്നത്. എല്ലാരും റിപ്പോര്‍ട്ട് അടിച്ച് ഈ പേജ് ബ്ലോക്കാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. വര്‍ഗീയത ഇളക്കി വിടാന്‍ വേണ്ടി മാത്രം കളിക്കുന്നതാണിത്. എന്ന് തുടങ്ങുന്ന വിമര്‍ശനങ്ങളും ശക്തമാണ്.
അതേസമയം, മണിക്കുട്ടന്റെ കഴിവിനെയും മികച്ച പ്രകടനത്തെയും അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി. നല്ല നിലപാടിനുള്ള അംഗീകാരമാണ് മണിക്കുട്ടന് കിട്ടിയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കോവിഡ് മൂലം ബിഗ്ഗ് ബോസ്സ് ഷൂട്ടിങ് പകുതിയില്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും മണിക്കുട്ടനെ വിജയിയായി അന്ന് തന്നെ പലരും പ്രഖ്യാപിച്ചിരുന്നു.