കൊച്ചി: രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ തന്നെ കൊല്ലപ്പെടുമായിരുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാള്‍ കൊന്നേനെ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ്. അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ് ആണ്.”- ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
”ഈ പെണ്‍കുട്ടിയെ ആ യുവാവ് വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാള്‍ കൊന്നേനെ’, ഭാഗ്യലക്ഷ്മി പറയുന്നു.
മാനസയെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി രഖില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് എങ്ങനെ, എവിടെ വെച്ച് എന്ന് തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ കൃത്യമായ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് നിഗമനം.