കൊച്ചി : സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലൂടെ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും , അശ്രദ്ധമായി ഉപയോഗിച്ചാല്‍ നിരവധി ചതിയില്‍ അകപ്പെടുവാനും , ചിലപ്പോള്‍ ജീവിതം തന്നെ തകരുവാനും സാധ്യത ഉണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. അതിനൊപ്പം വിവാഹത്തിന്റെ പേരില്‍ സ്ത്രീകളുടെ ചില ഡിമാന്റുകളെയും താരം പരിഹസിക്കുന്നു. ”ചില പെണ്ണുങ്ങള്‍ക്ക് കല്യാണം കഴിക്കുവാന്‍ വരനെ തെരഞ്ഞെടുക്കുമ്പോള്‍ നൂറു ഡിമാന്‍ഡ് ആണേ .. എന്നാല്‍ ഏതു അണ്ടനും , അടകോടന്റെയും കൂടെ പ്രണയിച്ചു ഒളിച്ചോടും, വേണമെങ്കില്‍ ഭര്‍ത്താവിനെയും മക്കളെയും വരെ ഉപേക്ഷിക്കും” എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്
പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും
സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലൂടെ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും , അശ്രദ്ധമായി ഉപയോഗിച്ചാല്‍ നിരവധി ചതിയില്‍ അകപ്പെടുവാനും , ചിലപ്പോള്‍ ജീവിതം തന്നെ തകരുവാനും സാധ്യത ഉണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകാതെ പ്രതേകിച്ചും യുവതികള്‍ ശ്രദ്ധിക്കുക . പുതിയ ഇരകളെ തേടി ചില കഴുകന്മാര് Whatsapp Group, Club House, Facebook Group, Zoom etc പലതും തുറന്നു വെച്ചിരിക്കും .തുടക്കം ജാതിയില്ല , മതമില്ല , രാഷ്ട്രീയം ഇല്ല എന്നൊക്കെയുള്ള സ്വാതന്ത്ര ചിന്ത പറഞ്ഞു പാവങ്ങളെ ആകര്‍ഷിക്കും . പിന്നെ പതുക്കെ യുവതികളുടെ പേരും , അഡ്രസ്സും , മൊബൈല്‍ നമ്പറും ഒപ്പിച്ചു ”പ്രണയം” തുടങ്ങും . വിഡ്ഢികളായ ചില പെണ്ണുങ്ങള് അതും വിശ്വസിച്ചു ചാടി പുറപ്പെട്ടു ഒടുവില്‍ എത്രയോ യുവതികള്‍ ആത്മഹത്യ ചെയ്യുന്നു , ചിലപ്പോള്‍ ജീവിത കാലം തടവറയില്‍ അടിമയാകേണ്ടി വരുന്നു . ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട .
ആണ് കുട്ടികള്‍ പലരും ലഹരിയുടെ കെണിയില്‍ വീഴുന്നു . പെണ്‍കുട്ടികള്‍ പലരും ”പ്രണയമെന്ന പേരില്‍” ചതി കുഴിയില്‍ വീഴുന്നു .ജീവിതം പരിശുദ്ധമാണ് . പ്രാര്‍ത്ഥനയും , ക്ഷമയും ശീലിക്കുക . അനാവശ്യ ഫാഷന്‍ ഭ്രാന്തും , കടമെടുത്തു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും കുറക്കുക .
മലയാളികള്‍ക്ക് കുറെ വിദ്യാഭ്യാസം ഉണ്ട് ,വലിയ പ്രബുദ്ധരാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . നല്ല തറവാട്ടില്‍ ജനിച്ച , നല്ല വിദ്യാഭ്യാസം ഉള്ളവര്‍ പോലും പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെടുന്നു , തീവ്രവാദികള്‍ വരെ ആകുന്നു . മക്കളെ വിദ്യാഭ്യാസവും , പണവും നല്‍കുന്നതോടൊപ്പം നല്ല സംസ്കാരവും , നന്മയും കൂടി എല്ലാ മാതാ പിതാക്കളും നല്‍കണം . സമൂഹ മാധ്യമങ്ങളെ നല്ല രീതിയില്‍ ഉപയോഗിക്കുക .
” ബാല്യങ്ങള്‍ വാടാതിരിക്കട്ടെ…. കരുതലിന്റെ കണ്ണുകള്‍ തുറന്നിരിക്കട്ടെ”…..
(വാല്‍കഷ്ണം … ചില പെണ്ണുങ്ങള്‍ക്ക് കല്യാണം കഴിക്കുവാന്‍ വരനെ തെരഞ്ഞെടുക്കുമ്പോള്‍ നൂറു ഡിമാന്‍ഡ് ആണേ .. എന്നാല്‍ ഏതു അണ്ടനും , അടകോടന്റെയും കൂടെ പ്രണയിച്ചു ഒളിച്ചോടും . വേണമെങ്കില്‍ ഭര്‍ത്താവിനെയും മക്കളെയും വരെ ഉപേക്ഷിക്കും , കൊല്ലും . അപ്പോള്‍ ജീവിത പങ്കാളിക്ക് ജോലിയും വേണ്ടാ , പണവും വേണ്ടാ , സൗന്ദര്യവും വേണ്ടാ , ജാതിയും മതവും പോയിട്ട് രണ്ടു ഭാര്യമാര്‍ ഉള്ളവന്റെ വരെ കൂടെ പോകുന്നു ..കഷ്ടം )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്..)