തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ന് ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുകയാണ്. സ്കൂളില്‍ എത്താനാകാതെ ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാത്രം ഒതുങ്ങിപ്പോയതിന്റെ വിഷമവും കുട്ടികള്‍ക്ക് ഉണ്ട്. പഴയകാല സ്കൂള്‍ കാലത്തെ ഓര്‍ത്ത് കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന് കെ മധു.
അച്ഛന് വാങ്ങി തന്ന പുത്തന്‍ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവര്‍ഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു.
കൂട്ടുകാരെയും അധ്യാപകരെയും സ്ക്രീനുകള്ക്കപ്പുറത്ത് തൊടാതെ കാണാം. പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്.- അദ്ദേഹം കുറിച്ചു.
കെ മധുവിന്റെ കുറിപ്പ്
മഴ കുതിര്‍ന്ന ഒരു അധ്യയനവര്‍ഷം എനിക്കും ഉണ്ടായിരുന്നു. അന്ന് മഴയെത്തുംമുമ്പേ സ്കൂളിലെത്താന്‍ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല. നല്ല മഴ നനഞ്ഞ് റോഡില്‍ മഴ തീര്‍ക്കുന്ന ചെറു ചാലില്‍ കാലുകള്‍ ഓടിച്ച് ജലകണങ്ങള്‍ തെന്നി തെറിപ്പിച്ച് സന്തോഷിച്ച ഒരു ബാല്യം. ഹരിപ്പാട് കുമാരപുരം എന്ന ഗ്രാമനന്മയിലാണ് എന്റെ ബാല്യം. വീടിനു അടുത്തുള്ള കെകെകെവിഎം സ്കൂളില്‍ ആയിരുന്നു എല്‍പി സ്കൂള്‍ വിദ്യാഭ്യാസം, ക്ലാസ് മുറി പഠനത്തിന്റെ ആദ്യ നാളുകള്‍.
അച്ഛന് വാങ്ങി തന്ന പുത്തന്‍ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവര്‍ഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു.
കൂട്ടുകാരെയും അധ്യാപകരെയും സ്ക്രീനുകള്ക്കപ്പുറത്ത് തൊടാതെ കാണാം. പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് കരുതല്‍ തന്നെയാണ് രക്ഷ.
ആ കരുതല്‍ രീതിയുടെ പുത്തന്‍ ജീവിത വ്യത്യാസങ്ങള്‍ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങള്‍ ഒരു തരി പോലും നിരാശരാകരുത്. കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാര്‍ദ്ദവും നിറഞ്ഞ അധ്യയനവര്‍ഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാന്‍ സാധിക്കും. ഊര്‍ജ്ജസ്വലമായ ഭാവുകങ്ങള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും നേരുന്നു.