കോവിഡ്: പടര്‍ന്നുപിടിച്ച് കോവിഡ് ജനങ്ങളെയൊന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ടെന്ന് പറയുകയാണ് സംവിധായകന് ആര്‍എസ് വിമല്‍. തനിക്ക് കോവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു ആര്‍എസ് വിമല്‍.
ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്ന് അദ്ദേഹം പറയുന്നു. ഭാര്യയ്ക്കാണ് ആദ്യം വന്നത്, പിന്നീട് എനിക്കും, നമ്മള് എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
ആര്.എസ്. വിമലിന്റെ വാക്കുകള്‍:
ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ രണ്ടാഴ്ച…കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങള്‍…മനസുകൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…
ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്. ഭാര്യയ്ക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും… നമ്മള് എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരന് ജോജോയ്ക്കു ഹൃദയത്തില്‍ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേന്‍ ചികിത്സിച്ച ഡോക്ടര്‍.. നഴ്സിങ് സ്റ്റാഫ്സ് തുടങ്ങി എല്ലാര്ക്കും വളരെ വളരെ നന്ദി.
ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സയ്ക്കുള്ള ഫ്ലോറുകള്‍ കൂടിവരുന്നു… ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ നെട്ടോട്ടമൊടുന്നു… ജോജോയെ വിളിക്കുമ്പോള്‍ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു… ദുരന്തങ്ങളുടെ വാര്‍ത്തകള്‍ അറിയിക്കാതെ മനഃപൂര്‍വം ശ്രമിക്കുന്നു..രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു …ജാഗ്രത… അല്ലാതെ മറ്റൊന്നില്ല…
ആര്.എസ്. വിമല്‍