ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്നത് വലിയ പ്രശ്നങ്ങളാണെന്ന് ബോളിവുഡ് താരം സോനു സൂദ്. നിലവിലെ രാജ്യത്തെ അവസ്ഥയില്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരോഗ്യ സംവിധാനത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശ്രമങ്ങള്‍ പരാചയപ്പെടുന്നു എന്നാണ് സോനു സൂദ് ദുഖത്തോടെ അറിയിച്ചു.
ഓക്സിജന്റെയും, ആശുപത്രിയില്‍ കിടക്കകള്‍ ഇല്ലാതെയും നിരവധി പേരാണ് ദുരന്തം അനുഭവിക്കുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വരെ അകമഴിഞ്ഞ് സഹായിച്ച വ്യക്തിയാണ് ബോളിവുഡ് താരം സോനു സൂദ്.
‘ എന്നോട് ചോദിച്ചത് 570 കിടക്കകള്‍. എത്തിക്കാനായത് 112 എണ്ണം. ആവശ്യപ്പെട്ട കൊവിഡ് ഇന്‍ജക്ഷനുകള്‍ 1477 എണ്ണമാണ്. എന്നാല്‍ 18 എണ്ണം മാത്രമാണ് ലഭിച്ചത്. നമ്മള് പരാചയപ്പെട്ടു. അതുപോലെ തന്നെ നമ്മുടെ ആരോഗ്യ സംവിധാനവും വലിയ പരാചയമാണ്’- സോനു സൂദ് പറഞ്ഞു.
ട്വിറ്ററിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് സോനു സൂദ് കൊവിഡ് ബാധിതനായത്. രോഗം വരുന്നതിന് മുമ്പ് അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. കൊവിഡ് വന്നതിന് ശേഷവും ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയിട്ടില്ല.