തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ്19 സാഹചര്യം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. സംഭവത്തില്‍ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.
ഇതിന് കാരണം ജനങ്ങള്‍ പൂരത്തിനെതിരെ ഉയര്‍ത്തിയ ശബ്ദമാണെന്ന് നടി പാര്‍വ്വതി തിരുവോത്ത്. പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തൃശ്ശൂര്‍ പൂരം ചടങ്ങായി മാത്രമെ നടത്തു എന്ന തീരുമാനം എടുത്തത്.
അതിന് പുറമെ ചമയ പ്രദര്‍ശനവും ഉണ്ടാവില്ല. 24 ലെ പകല്‍പ്പൂരവും ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും ചുരുക്കും. കൊവിഡ്19 പ്രോട്ടോകാള്‍ പാലിച്ചുകൊണ്ട് ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും.
ആളുകള്‍ തിങ്ങി നില്ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.