ചെന്നൈ: തമിഴ് നടന് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലാണ് അദ്ദേഹം.
വിവേകിന് ഇന്ന് പകലാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്സിന് സ്വീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
വാക്സിന് കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാല്‍ തന്നെ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മനതില്‍ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്.
തുടര്‍ന്ന് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളില്‍ കോമഡി രംഗങ്ങളില്‍ നിറസാന്നിധ്യമായി മാറി. ഖുശി, അന്യന്, ശിവാജി തുടങ്ങി 200ല്‍ അധികം സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്.