കോട്ടയം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന് വിടവാങ്ങി. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 69 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പില്‍ നടക്കും. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണില്‍’ പ്രതിപക്ഷ എം.എല്‍.എ.യുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന ശ്രീലതയാണ് ഭാര്യ.
ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്.’പി. ബാലചന്ദ്രന് നാടകം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘ബാലേട്ടന്’ എന്ന പേര് കൂടി ചേര്‍ത്തിട്ടുണ്ട് അതിന്റെ ഉടമ. മലയാളി പ്രേക്ഷകന്റെ ഓര്‍മ്മയില്‍ താങ്ങി നില്ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പി. ബാലചന്ദ്രന് അത്രയധികം നെഞ്ചോടു ചേര്‍ത്ത സ്നേഹം നിറഞ്ഞ വിളിയായിരുന്നു അത്.
മൂന്നു പതിറ്റാണ്ടുകാലം അധ്യാപകനായിരുന്ന എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പോലും അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായ ‘ബാലേട്ടന്’ തന്നെയായിരുന്നു.