മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പ്രണയനായകനാണ് നമ്മുടെ സ്വന്തം കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ‘പ്രണയ’ വിശേഷങ്ങളാണ് ഇപ്പോള്‍ സൈബറിടത്തിലെ ചര്‍ച്ചാവിഷയം.
കഴിഞ്ഞദിവസം ലോകം പ്രണയദിനം ആഘോഷിച്ചപ്പോള്‍ കുഞ്ചാക്കോ ബോബനും താരത്തിന്റെ കഴിഞ്ഞകാല പ്രണയദിനങ്ങള്‍ പൊടിതട്ടിയെടുത്തു. ഭാര്യ പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് മലയാളത്തിന്റെ റൊമാന്റിക് ഹീറോ. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു എന്നതില്‍ സംശയമില്ല.
പ്രണയദിനത്തില്‍, പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവും ആരാധകര്‍ക്കായി പങ്കുവെച്ച് ചാക്കോച്ചന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.
”വര്‍ഷം 1999… ഈ പെണ്‍കുട്ടി ആയിരുന്നു എന്റെ വാലന്റൈന്‍… ഇന്നുമതെ… ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കില്‍ ഇതാ, ഞാന്‍ അങ്ങോട്ട് അയച്ച ചില കത്തുകള്‍… പ്രിയ കുഞ്ചാക്കോ, പ്രിയ ആന്‍ സാമുവല്‍ ആയിരുന്ന കാലത്ത്… ഹാപ്പി വാലന്റൈന്‍സ് ഡേ”.
2005 ഏപ്രില്‍ 2നായിരുന്നു കാമുകിയായ പ്രിയ ആന്‍ സാമുവേലിനെ കുഞ്ചാക്കോ ബോബന് വിവാഹം ചെയ്തത്. തുടര്‍ന്ന് പതിനാലുവര്ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2019 ഏപ്രില്‍ 17നാണ് ഇവര്‍ക്ക് ഒരു മകന് ജനിക്കുന്നത്.