കൊച്ചി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി പരിഹസിച്ച് നടി രേവതി സമ്പത്ത് രംഗത്ത്. ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവെന്ന് പരിഹസിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് രേവതിയുടെ പരിഹാസം.
ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ രൂപത്തിലുള്ള ഒരു ഇല ഭക്ഷിക്കുന്ന പുഴുവിന്റെ ചിത്രമാണ് രേവതി സമ്ബത്ത് ഫേസ്ബുക്കിലിട്ടത്. പുഴുവിന്റെ തലയുടെ ഭാഗത്ത് പ്രധാനമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നതായാണ് ചിത്രത്തില്‍ കാണുന്നത്.
‘ഇന്ത്യയെ കാര്‍ന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി’ എന്നും ഇവര്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. രേവതിയുടെ ഈ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രേവതി സമ്പത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമയത്താണ് രേവതി ഫേസ്ബുക്കില്‍ തന്റെ പിന്തുണ അറിയിച്ചത്.