മലയാളത്തിന്റെ പ്രിയതാരം നസ്രിയയുടേയും ദുൽഖർ സൽമാന്റെ ഭാര്യ അമാലിന്റേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ അരങ്ങു വാഴുന്നത്. എന്നാൽ ചിത്രത്തിന് ദുൽഖർ നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തത്.
‘സഹോദരിമാർ’ എന്നായിരുന്നു നസ്രിയ ഫൊട്ടോയ്ക്ക് നൽകിയ കുറിപ്പ്. എന്നാൽ ഫൊട്ടോ പോസ്റ്റ് ചെയ്തപ്പോൾ ‘റൗഡികൾ’ എന്നായിരുന്നു ദുൽഖർ നൽകിയ കമന്റ്. ‘ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കുകയാ. വേഗം വാ’ എന്ന് ദുൽഖറിന് നസ്രിയയുടെ തിരിച്ചുള്ള കമന്റ്.
ദുൽഖറും അമാലുമായി അടുത്ത ബന്ധമാണ് നസ്രിയക്കുള്ളത്. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് നസ്രിയ. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. കുഞ്ഞി എന്നാണ് നസ്രിയയെ ദുൽഖർ വിളിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സൈബറിടത്തിൽ വൈറലാകാറുണ്ട്. നസ്രിയയും അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്.
അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിന് പോകാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. ആർക്കിടെക്റ്റാണ് അമാൽ. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.