കൊച്ചി: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സുധീര്‍. താന്‍ കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമായെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന് സുധീര്‍ ഇപ്പോള്‍. ഫേസ്ബുക്കിലൂടെയാണ് സുധീര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
‘ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബിള്‍ഡിങ് എന്റെ പാഷന് ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.
തുടരെ കഴിച്ച ഏതോ ആഹാരം കാന്‍സര്‍ ന്റെ രൂപത്തില്‍ നൈസ് പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫേസ് ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു’. – അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുധീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഡ്രാക്കുള സിനിമ മുതല്‍ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും motivation ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.
തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തില്‍ nice പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന്surgery കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു.
chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു….എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ല്‍ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു
പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ